തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് വിവാദം ഉയരേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ കിട്ടിവരുന്ന ആനുകൂല്യങ്ങൾ നഷ്‌ടമാവില്ല. പരാതിയുള്ളവർക്ക് ജനസംഖ്യാനുപാതികമായി കിട്ടുകയും ചെയ്യും. അനാവശ്യ തർക്കങ്ങൾ ഉന്നയിക്കരുത്. ഒരു തരത്തിലുള്ള സാമുദായിക സ്‌പർധയും ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനിടെ ന്യൂന പക്ഷ സ്കോളർഷിപുകളുടെ എണ്ണം കുറയ്ക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. മറ്റ് ന്യൂന പക്ഷ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി സ്കോളർഷിപ് നൽകണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.