കൊച്ചി: കൊച്ചി ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ട്രാൻസ് ജെൻഡർ അനന്യ കുമാരി അലക്സിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. ആത്മഹത്യയെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക ഫലം. കളമശ്ശേരി മെഡിക്കൽ കോളേജിൽ പൊലീസ് സർജന്റെയും ഫോറൻസിക് വിദഗ്ധന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. 12.30 ഓടെ മൃതദേഹം ആലുവയിലെ സുഹൃത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 4 മണിയോടെ കൊല്ലത്ത് കുടുംബവീട്ടിൽ എത്തിക്കും.
അനന്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തുവന്നിരുന്നു. തുടർന്ന് അനന്യയുടെ ആത്മഹത്യയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.