തിരുവനന്തപുരം: മഴ കനത്തതോടെ ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു. വെള്ളം 14 അടി കൂടി ഉയർന്നാൽ നിലവിലെ റൂൾ കർവ് അനുസരിച്ച് ഡാം തുറക്കേണ്ടി വരും. 2364.24 അടിയാണ് നിലവിൽ ഇടുക്കി ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഡാമിൽ ഈ സമയത്തുണ്ടായിരുന്നതിനേക്കാൾ 32 അടി വെള്ളം കൂടുതലാണ്.
കേന്ദ്രജലകമ്മീഷന്‍റെ റൂൾ കർവ് അനുസരിച്ച് ജൂലൈ 31വരെ ഡാമിന്‍റെ പരമാവധി സംഭരണ ശേഷിയായി നിജപ്പെടുത്തിയിരിക്കുന്നത് 2,378 അടി. അതായത് 14 അടി കൂടി വെള്ളം ഉയർന്ന് ജലനിരപ്പ് ഈ പരിധി പിന്നിട്ടാൽ മുൻകരുതൽ എന്ന നിലയിൽ ഡാം തുറന്ന് അധിക ജലം ഒഴുക്കി കളയണം.ഈ സാഹചര്യത്തിൽ പരമാവധി വൈദ്യുതോൽപാദനം നടത്തി ജലനിരപ്പ് കുറയ്ക്കുന്നതിനുള്ള സാധ്യതയും കെഎസ്ഇബി തേടുന്നുണ്ട്.