കൊല്ലം: കുണ്ടറ പീഡന പരാതിയില്‍ പൊലീസ് ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും. യുവതിയുടെ വീട്ടിലെത്തിയാകും പൊലീസ് മൊഴി രേഖപ്പെടുത്തുക. അതേസമയം, പരാതിയില്‍ എന്‍സിപി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി പ്രഖ്യാപിച്ചേക്കും. ആരോപണ വിധേയനായ സംസ്ഥാന സമിതി അംഗം പദ്മാകരനെതിരെയും നടപടിക്ക് സാധ്യതയുണ്ട്.
എന്നാല്‍ ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവെയ്ക്കേണ്ടതില്ലെന്ന് എന്‍.സി.പി. കേന്ദ്ര നേതൃത്വം.
പി.സി.ചാക്കോ ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിയിലാണ് ശശീന്ദ്രന്‍ രാജിവെക്കേണ്ടതില്ലെന്ന് ദേശീയ നേതൃത്വം നിലപാട് എടുത്തത്. വിവാദങ്ങള്‍ ഗൗരവമായി എടുക്കേണ്ടതില്ല എന്നാണ് നിര്‍ദേശം. അതേസമയം, പരാതിയില്‍ ഉറച്ച് നില്‍ക്കുന്ന യുവതിയും കുടുംബവും മന്ത്രിക്കെതിരെ നിയമ പരമായി മുന്നോട്ട് പോകാനാണ് നിലവില്‍ ആലോചിക്കുന്നത്.