തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് പുതിയ ഫോര്‍മുലയുമായി യുഡിഎഫ്. നാളെയാണ് യുഡിഎഫിന് മുന്നില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച തങ്ങളുടെ നിര്‍ദേശം മുന്നോട്ടുവെക്കുക. ഇതിനായി രാവിലെ എട്ടിന് യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം ചേരും.
അതേസമയം, മുസ്ലിം വിഭാഗങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ കുറയരുതെന്ന് നിര്‍ദേശിക്കും. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യകം പദ്ധതി വേണമെന്നും ആവശ്യപ്പെടും. സച്ചാര്‍-പാലോളി കമ്മിറ്റികളുടെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ പദ്ധതിയില്‍ മറ്റ് വിഭാഗങ്ങളെ ഉള്‍പ്പെടുത്തരുതെന്നായിരുന്നു മുസ്ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികളുടെ ആവശ്യം.