മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ വിവാഹിതനാണെന്നും അദ്ദേഹത്തിന്റെ ഭാര്യയും 17 വയസുള്ള മകളും ദുബായിയില്‍ സ്ഥിരതാമസമാണെന്നും ആരോപണം. സാമൂഹിക മാദ്ധ്യമത്തില്‍ വന്ന ഒരു കമന്റ് സല്‍മാന്റെ സഹോദരന്‍ കൂടിയായ അര്‍ബാസ് ഖാനാണ് താരത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്.
ഒരു സ്വകാര്യ ചാനലില്‍ അര്‍ബാസ് ഖാന്‍ നടത്തുന്ന ടോക്ക് ഷോയില്‍ അതിഥിയായെത്തിയതായിരുന്നു സല്‍മാന്‍. താരത്തിന്റെ ഭാര്യയുടെ പേര് നൂര്‍ എന്നാണെന്നും ഇവര്‍ക്ക് 17 വയസുള്ള ഒരു മകളുണ്ടെന്നും ഇവരെ കാണുന്നതിനു വേണ്ടിയാണ് സല്‍മാന്‍ ഖാന്‍ ഇടക്കിടക്ക് വിദേശ യാത്ര നടത്തുന്നതെന്നുമായിരുന്നു കമന്റ്.
ട്വിറ്ററിറിലെ കുറിപ്പ്- “ഹേ ഭീരു, നിങ്ങള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് മുഴുവനുമറിയാം നിങ്ങള്‍ക്ക് ദുബായില്‍ നൂര്‍ എന്ന പേരില്‍ ഒരു ഭാര്യയും 17 വയസുള്ള ഒരു മകളുമുണ്ടെന്ന്. എത്രകാലം ഞങ്ങളെ വിഡ്ഢികളാക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?”.
കമന്റ് കേട്ട് ആദ്യം ഒന്ന് പകച്ച്‌പോയ സല്‍മാന്‍ പിന്നീട് ആരോപണം പൂര്‍ണമായും നിഷേധിച്ചു.
”ആളുകള്‍ക്ക് എല്ലാം അറിയാം. ഈ അബദ്ധങ്ങള്‍ ആരാണ് എഴുതിയതെന്നും എവിടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും എനിക്കറിയല്ല. ഈ വ്യക്തി വിചാരിക്കുന്നത് ഞാന്‍ മറുപടി നല്‍കുന്നതിലൂടെ അയാളെ പരിഗണിക്കുമെന്നാണോ? സഹോദരാ എനിക്ക് ഭാര്യയില്ല. ഞാന്‍ ജീവിക്കുന്നത് ഇന്ത്യയില്‍, എന്റെ ഒമ്പതാമത്തെ വയസ് മുതല്‍ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റില്‍. ഞാന്‍ എവിടെയാണ് ജീവിക്കുന്നതെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം. നിങ്ങളൊന്നും മറുപടിയേ അര്‍ഹിക്കുന്നില്ല”, എന്നായിരുന്നു സൽമാൻ ഖാൻ നൽകിയ മറുപടി.
സല്‍മാന്‍ ഖാനെതിരെ ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങള്‍ മുമ്ബും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനോടൊന്നും താരം കാര്യമായി പ്രതികരിക്കാറില്ല.