തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ രണ്ടായിരത്തിന് മുകളിൽ കോവിഡ് രോഗികൾ. മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151 എന്നിങ്ങനെയാണ് കോവിഡ് നിരക്ക് കൂടിയ ജില്ലകൾ. തൃശൂരിൽ 1983 രോഗികളാണ് ഇന്നുണ്ടായത്.
സംസ്ഥാനത്ത് ഇന്ന് 17,481 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 11.97 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 1,45,993 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,617 ആയി. 14,131 പേർ രോഗമുക്തി നേടി.
പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂര്‍ 777, കാസര്‍ഗോഡ് 776, പത്തനംതിട്ട 584, വയനാട് 475, ഇടുക്കി 447 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ഇന്നത്തെ കോവിഡ് കണക്കുകൾ.