കൊച്ചി: ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്റര്‍ അനന്യയുടെ പോസ്റ്റ്മോർട്ടത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. വിദഗ്ധ ഡോക്ടർമാരുടെ സംഘം പോസ്റ്റ്മോർട്ടം നടത്തുമെന്ന് കളമശ്ശേരി പൊലീസ് അറിയിച്ചു. മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ടീം അംഗങ്ങളെ തീരുമാനിക്കും. ഇതേ സംഘത്തിന്റെ സാന്നിധ്യത്തിൽ തന്നെയാകും ഇൻക്വസ്റ്റ് നടപടികളെന്നും കളമശ്ശേരി പൊലീസ് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലിട്ട വീഡിയോയിലടക്കം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയായ റിനെ മെഡിസിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അനന്യ ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് പോസ്റ്റ്മോർട്ടത്തിനായി വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ സംഘത്തെ രൂപീകരിക്കുന്നത്.