തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.മാരായമുട്ടം പറകോട്ടുകോണം സ്വദേശി ശാന്തകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള ഉള്ള പുരയിടത്തിൽ തലയ്ക്കടിയേറ്റ് രക്തംവാർന്ന നിലയിലാണ് മൃതദേഹം കണ്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ശാന്ത കുമാറിൻറെ സുഹൃത്തായ അനിലിനെ മാരായമുട്ടം പോലീസ് ചോദ്യം ചെയ്തു വരുന്നു. മറ്റൊരു സുഹൃത്ത് ലാലു എന്ന് വിളിക്കുന്ന ശ്രീകുമാറിന് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.