ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 42,015 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന മരണവും ഉയര്‍ന്നു. ഇന്നലെമാത്രം 3998 പേരാണ് രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 24 മണിക്കൂറിനിടെ 36,977 പേര്‍ കൂടി രോഗമുക്തി നേടി.
അതേസമയം, നിലവില്‍ രാജ്യത്ത് 4.07 ലക്ഷം പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.27 ശതമാനമാണ്. കഴിഞ്ഞ 30 ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ശരാശരി മൂന്ന് ശതമാനത്തില്‍ താഴെയാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.