കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. മത്സരത്തില്‍ മൂന്നു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ദീപക് ചാഹറിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്ബര ഇന്ത്യ സ്വന്തമാക്കി.
ശ്രീലങ്ക ഉയര്‍ത്തിയ 276 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 49.1 ഓവറില്‍ മറികടന്നു. 193 റണ്‍സുമായി ഇന്ത്യ പരാജയമുറപ്പിച്ചപ്പോള്‍, ദീപക് ചഹര്‍- ഭുവനേശ്വര്‍ കുമാര്‍ സഖ്യത്തിന്റെ 84 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്.
64 പന്തുകളില്‍ നിന്നുമാണ് ചാഹര്‍ അര്‍ധശതകം നേടിയത്. ചാഹറിന്റെ ഏകദിനത്തിലെ ആദ്യ അര്‍ധ സെഞ്ച്വറിയായിരുന്നു ഇത്. ചാഹറിന് മികച്ച പിന്തുണ നല്‍കിയ ഭുവനേശ്വര്‍ 28 പന്തുകളില്‍ നിന്നും 19 റണ്‍സ് നേടി. അവസാന പത്തോവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 67 റണ്‍സാണ് വേണ്ടിയിരുന്നത്. എന്നാല്‍ വിക്കറ്റ് നഷ്ടം കൂടാതെ ചാഹറും ഭുവനേശ്വറും പരമ്ബര വിജയം പിടിച്ചെടുക്കുകയായിരുന്നു.
അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ഷോട്ടുകള്‍ കളിച്ച കരുണരത്‌നെ സ്‌കോര്‍ 275-ല്‍ എത്തിച്ചു. താരം 33 പന്തുകളില്‍ നിന്നും അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ പുറത്താവാതെ 44 റണ്‍സെടുത്തു. ഒരു റണ്‍സെടുത്ത രജിത മറുവശത്ത് പുറത്താവാതെ നിന്നു. ഇന്ത്യയ്ക്കായി യൂസ്വേന്ദ്ര ചാഹലും ഭുവനേശ്വര്‍ കുമാറും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ദീപക് ചാഹര്‍ രണ്ട് വിക്കറ്റെടുത്തു.