കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങിയ ദീപക് ചാഹറിന്റെ മിന്നും പ്രകടനത്തിലാണ് ഇന്ത്യ വിജയം നേടിയത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.
ഒരു ഘട്ടത്തില്‍ തോല്‍വിയിലേക്ക് വീണുകൊണ്ടിരുന്ന ടീമിനെ ചാഹര്‍ ഒറ്റയ്ക്ക് തോളിലേറ്റി വിജയത്തിലെത്തിക്കുകയായിരുന്നു. ചാഹര്‍ 69 റണ്‍സെടുത്തും ഭുവനേശ്വര്‍ 19 റണ്‍സെടുത്തും പുറത്താവാതെ നിന്നു. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 84 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
276 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യന്‍ ടീമിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മൂന്നാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ പ്രിത്വി ഷായെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. 11 പന്തുകളില്‍ നിന്നും 13 റണ്‍സ് മാത്രമാണ് ഷായ്ക്ക് നേടാനായത്.
ഷായ്ക്ക് പിന്നാലെയെത്തിയ ഇഷാന്‍ കിഷനും പിടിച്ചുനില്‍ക്കാനായില്ല. ഒരു റണ്‍സ് മാത്രമെടുത്ത താരത്തിന്റെ വിക്കറ്റ് പിഴുത് കസുന്‍ രജിത ഇന്ത്യയുടെ രണ്ടാം വിക്കറ്റ് വീഴ്ത്തി. 12-ാം ഓവറിലെ അവസാന പന്തില്‍ ധവാന്‍ പുറത്തായിത്. 38 പന്തുകളില്‍ നിന്നും ആറു ബൗണ്ടറികളുടെ സഹായത്തോടെ 29 റണ്‍സാണ് താരം നേടിയത്.
ധവാന് പകരം സൂര്യകുമാര്‍ യാദവ് ക്രീസിലെത്തി. യാദവും പാണ്ഡെയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ടുനയിച്ചു. 15.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തി.
എന്നാല്‍ 18-ാം ഓവറില്‍ മനീഷ് പാണ്ഡെ പുറത്തായി. 31 പന്തുകളില്‍ നിന്നും മൂന്ന് ബൗണ്ടറിയടക്കം 37 റണ്‍സ് പാണ്ഡെ നേടി. അതേ ഓവറില്‍ തന്നെ ഹാര്‍ദിക് പാണ്ഡ്യയെ പൂജ്യനാക്കി മടക്കി ശ്രീലങ്കന്‍ നായകന്‍ ദാസണ്‍ ശനക ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു.
ഹാര്‍ദിക്കിന് പകരം ക്രീസിലെത്തിയ ക്രുനാല്‍ പാണ്ഡ്യയെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ യാദവ് ശ്രദ്ധയോടെ കളിക്കാന്‍ ആരംഭിച്ചു. 27-ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തി സൂര്യകുമാര്‍ ഏകദിനത്തിലെ തന്റെ ആദ്യ അര്‍ധസെഞ്ചുറി സ്വന്തമാക്കി. എന്നാല്‍ അര്‍ധശതകം നേടിയതിനുപിന്നാലെ താരം പുറത്തായി. സന്ദകനാണ് സൂര്യകുമാറിനെ പുറത്താക്കിയത്. 44 പന്തുകളില്‍ നിന്നും ആറുബൗണ്ടറികളുടെ സഹായത്തോടെ 53 റണ്‍സെടുത്താണ് താരം മടങ്ങിയത്.
പിന്നീട് ക്രീസിലെത്തിയ ദീപക് ചാഹറിനെ കൂട്ടുപിടിച്ച് ക്രുനാല്‍ പാണ്ഡ്യ പതിയേ ഇന്നിങ്‌സ് കെട്ടിപ്പടുത്തു. ഇതിനിടെ ക്രുനാലിനെ പുറത്താക്കി ഹസരംഗ ഇന്ത്യയെ വീണ്ടും തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. 54 പന്തുകളില്‍ നിന്നും 35 റണ്‍സെടുത്ത താരത്തെ ഹസരംഗ ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു.
പിന്നീട് ഭുവനേശ്വറിന്റെ പിന്തുണയോടെ ചാഹാര്‍ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
ശ്രീലങ്കയ്ക്ക് വേണ്ടി ഹസരംഗ 10 ഓവറില്‍ വെറും 37 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശനക, രജിത, സന്ദകന്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതം നേടി.
ശ്രീലങ്ക നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സാണെടുത്തത്. അര്‍ധസെഞ്ചുറി നേടിയ ചരിത് അസലങ്കയുടെയും ഓപ്പണര്‍ ആവിഷ്‌ക ഫെര്‍ണാണ്ടോയുടെയും മികവിലാണ് ലങ്കന്‍ പട ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ചമിക കരുണരത്‌നെയും ഓപ്പണര്‍ മിനോദ് ഭനുകയും മികച്ച പ്രകടനം പുറത്തെടുത്തു.
ഇന്ത്യയ്ക്കായി യൂസ്വേന്ദ്ര ചാഹലും ഭുവനേശ്വര്‍ കുമാറും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ദീപക് ചാഹര്‍ രണ്ട് വിക്കറ്റെടുത്തു.