റിയാദ്: സൗദി അറേബ്യയിൽ പുതുതായി 1,273 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രോഗം ബാധിച്ച് 14 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,091 പേർ രോഗ ബാധയിൽ നിന്ന് മുക്തരായി.
24 മണിക്കൂറിനിടെ രാജ്യമാകെ 105,033 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ ആകെ എണ്ണം 512,142 ആയി. 493,240 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,103 ആയി.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.