മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര റിമാന്‍ഡില്‍. ബിസിനസുകാരനായ കുന്ദ്രയെ വെള്ളിയാഴ്ചവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മുംബൈ കോടതിയാണ് കുന്ദ്രയെ റിമാന്‍ഡ് ചെയ്തത്.
കുന്ദ്രയാണ് കേസിലെ പ്രധാനപ്രതിയെന്ന് പോലീസ് കോടതിയില്‍ അറിയിച്ചു. അദ്ദേഹത്തിനെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. നീലച്ചിത്രം നിര്‍മിക്കുകയും ഹോട്ട്ഷോട്ട് എന്ന ആപ്ലിക്കേഷന്‍ വഴി പ്രചരിപ്പിച്ചെന്നുമാണ് കേസ്.