ബെയിജിംഗ്: കനത്ത മഴയെ തുടർന്ന് ചൈനയിൽ രണ്ട് അണക്കെട്ടുകൾ തകർന്നു. ചൈനീസ് ജല മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ചൈനയിലെ ഇന്നർ മംഗോളിയയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകളാണ് തകർന്നത്. 1.6 ട്രില്ലൺ ക്യൂബിക്ക് ഫീറ്റ് ജലം ഉൾകൊള്ളാൻ പറ്റുന്ന അണക്കെട്ടുകളാണ് തകർന്നത് എന്നാണ് ചൈനീസ് അധികൃതർ അറിയിച്ചത്.
തിങ്കളാഴ്ച രാവിലെയോടെയാണ് അണക്കെട്ടുകള്‍ തകര്‍ന്നത്. ഞായറാഴ്ച തന്നെ കനത്ത മഴയെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചതിനാല്‍ ജീവഹാനികള്‍ ഒന്നും സംഭവിച്ചില്ലെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടയില്‍ ഇന്നര്‍ മംഗോളിയയിലെ ഹുലുനുബൂര്‍ പട്ടണത്തിന് സമീപമുള്ള അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ 87 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. നേരത്തെ തന്നെ ഈ പ്രദേശങ്ങളില്‍ മൂന്നാം ലെവല്‍ പ്രളയ മുന്നറിയിപ്പ് ചൈനീസ് ഭരണകൂടം നല്‍കിയിരുന്നു എന്നാണ് ഏജന്‍സി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കഴിഞ്ഞാഴ്ച തന്നെ അണക്കെട്ടിന്റെ താഴ്ന്ന പ്രദേശത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചിരുന്നു. അണക്കെട്ട് തകർന്നതിന് ശേഷവും പ്രദേശത്ത് ദുരന്ത നിവാരണ സേനയുടെ പരിശോധന തുടരുകയാണ്.