തിരുവനന്തപുരം: സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ച മന്ത്രി എ.കെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എ.കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് വി.ഡി സതീശന്‍ പറഞ്ഞു . രാജിക്ക് തയാറായില്ലെങ്കില്‍ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം. ഭരണഘടനാപരമായ പദവിയില്‍ ഇരിക്കുന്ന മന്ത്രിക്കെതിരെ യുവതിയും പിതാവും ഗുരുതരമായ പരാതിയാണ് ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി ശ്രമിച്ചതായാണ് ആരോപണം. കൊല്ലത്തെ പ്രാദേശിക എൻ.സി.പി നേതാവിന്റെ മകൾക്കെതിരെയുള്ള പരാതിയിലാണ് മന്ത്രിയുടെ നിയമവിരുദ്ധ ഇടപെടൽ.കുറച്ചു ദിവസം കഴിഞ്ഞ് താങ്കളെ ഒന്ന് കാണാം, അവിടെ ഒരു വിഷയമുണ്ടല്ലോ പാർട്ടിയിൽ, പ്രയാസമില്ലാത്ത രീതിയിൽ പരിഹരിക്കണമെന്ന് മന്ത്രി ആവശ്യപ്പെടുകയായിരുന്നു. മീഡിയവണ്‍ വാര്‍ത്ത മന്ത്രി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പീഡനപരാതിയാണെന്ന് അറിഞ്ഞില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.