നിയമ പഠനത്തിനുള്ള പൊതു പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനും ജസ്റ്റിസ് അനിരുദ്ധ് ബോസ് അംഗവുമായ ബെഞ്ചാണ് തള്ളിയത്.കോവിഡ് മുൻകരുതൽ നടപടികളും കർശനമായി പാലിക്കണമെന്ന് നിർദേശിച്ച കോടതി, പരീക്ഷ എഴുതുന്ന വിദ്യാർഥികൾ വാക്സിൻ എടുക്കണമെന്ന കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ നിർബന്ധം പിടിക്കരുതെന്നും വ്യക്തമാക്കി.
ജസ്റ്റിസ് ഫോർ ഒാൾ എന്ന സംഘടനയാണ് പൊതു പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. വിഡ് സാഹചര്യം സാധാരണ നിലയിലാകുകയോ മെച്ചപ്പെടുകയോ ചെയ്യുന്നതുവരെ മറ്റ് മാർഗത്തിൽ പ്രവേശന പരീക്ഷ നടത്താൻ നിർദേശിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.