മുംബൈ: അശ്ലീല ചിത്ര നിർമ്മാണത്തിന് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്ക്കെതിരെ ഡിജിറ്റൽ തെളിവുകൾ പുറത്ത്. രാജ് കുന്ദ്രയുംപാർട്ണർമാരും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം കേസിലെ പ്രധാന തെളിവുകളാണെന്നാണ് പോലീസ് നൽകുന്ന വിവരം. അറസ്റ്റിലായ ഉമേഷ് കാമത്ത് കുന്ദ്രയുടെ ഓഫീസിൽനിന്ന് നീലച്ചിത്രങ്ങൾ അപ് ലോഡ് ചെയ്തതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
ഹോട്ഷോട്സ് പോലെ ചില അശ്ലീല വീഡിയോ പ്ലാറ്റ്ഫോമുകളിലേക്കും മുംബൈയിലെ റിസോർട്ടുകളിൽ ചിത്രീകരിക്കുന്ന വീഡിയോകൾ വിറ്റിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമാവുകയാണ്. ജനുവരി അവസാനമാണ് പൊലീസിന് അശ്ലീല ചിത്ര റാക്കറ്റിനെക്കുറിച്ച് പരാതി ലഭിക്കുന്നത്. അഭിനയമോഹികളായ യുവതീ യുവാക്കളെ കണ്ടെത്തി ബോളിവുഡിലും വെബ് സീരിസുകളിലും അവസരം വാഗ്ദാനം ചെയ്തായിരുന്നു ചൂഷണം ചെയ്തത്.
അതേസമയം കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈയിലെ നീലച്ചിത്ര റാക്കറ്റിനെ സംബന്ധിച്ച് പോലീസിൽ പരാതി ലഭിക്കുന്നത്. യുവതികളെയും യുവാക്കളെയും വെബ് സീരിസിൽ അഭിനയിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി നീലച്ചിത്രങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചെന്നായിരുന്നു പരാതി. തുടർന്ന് ഫെബ്രുവരി നാലിന് മലാദിലെ ഒരു ബംഗ്ലാവിൽ പോലീസ് റെയ്‌ഡ് നടത്തുകയും അഞ്ച് പേരെ പിടികൂടുകയും ചെയ്തു. അറസ്റ്റിലായ പ്രതികൾ നീലച്ചിത്രങ്ങൾ നിർമിച്ച് മൊബൈൽ ആപ്പുകളിലും അശ്ലീല വെബ്സൈറ്റുകളിലും അപ് ലോഡ് ചെയ്തിരുന്നു. ഇതോടെയാണ് നീലച്ചിത്ര റാക്കറ്റിന്റെ വ്യാപ്തി വലുതാണെന്ന് കണ്ടെത്തിയത്.