മുംബൈ: നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദറിന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു.അക്കൗണ്ട് പ്രൊഫൈലിൽ നടിയുടെ പേര് ബ്രയാൻ എന്നാക്കി മാറ്റിയ ഹാക്കർ ഡിസ്പ്ലേ ചിത്രവും മാറ്റി. അക്കൗണ്ടിലെ നിരവധി ട്വീറ്റുകളും ഇല്ലാതാക്കിയിട്ടുണ്ട്.
അതേസമയം മൂന്ന് ദിവസം മുമ്പാണ് ഹാക്കിങ് നടന്നതെന്ന് നടി പ്രസ്താവനയിൽ പറഞ്ഞു. ട്വിറ്റർ അധികൃതരുമായി ബന്ധപ്പെട്ട് അക്കൗണ്ട് തിരിച്ചുപിടിക്കാൻ ശ്രമം നടത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തന്‍റെ അക്കൗണ്ടിലെ ട്വീറ്റുകൾ താൻ ചെയ്തതല്ലെന്നും ഖുശ്ബു പറഞ്ഞു.