കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കാര്‍ത്തികപ്പളളി പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ ഈ മാസം വിവിധ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഈ മാസം 23 നകം നല്‍കണം. പിജിഡിസിഎ ഡിഗ്രിയാണ് യോഗ്യത. ഡേറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടമേഷന്‍ കോഴ്സിന് എസ്.എസ്.എല്‍.സി പാസായിരിക്കണം. ഡി.സി.എ കോഴ്സിന് പ്ലസ് ടു കഴിഞ്ഞിരിക്കണം. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന് (സി.സി.എല്‍.ഐ.എസ്) എസ്.എസ്.എല്‍.സി പാസാകണം.
ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗിന് പ്ലസ് ടു പാസാകണം. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് കോഴ്സിന് (എ.ഡി.ബി.എം.ഇ) ഇലക്‌ട്രോണിക്സ് അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി/ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം. ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് (ഡി.എല്‍.എസ് .എം) കോഴ്സിന് ഡിഗ്രി/ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ കോഴ്സിന് എം-ടെക്/ബി-ടെക്/എം.എസ്.സി പാസാകണം. ഈ കോഴ്സുകളില്‍ പഠിക്കുന്ന എസ്.സി/എസ്.ടി, മറ്റ് പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് നിയമ വിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്.
അപേക്ഷാ ഫോമും വിശദ വിവരങ്ങളും www.ihrd.ac.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോം രജിസ്ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡി.ഡി സഹിതം അതത് സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കാര്‍ത്തികപ്പളളിയിലേക്ക് അപേക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പി.ജി.ഡി.സി.എ, ഡി.സി.എ, സി.എല്‍.ഐ.എസ്, സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജമെന്റ് എന്നീ കോഴ്സുകള്‍ ഉണ്ടായിരിക്കും. താത്പര്യമുളളവര്‍ കോളജ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04792485370, 04792485852, 8547005018, 9495069307.