ഇഷാ ഡിയോള്‍ ആദ്യമായി നിര്‍മാതാവാകുന്ന ചിത്രമാണ് ഏക് ദുവാ. ഹേമമാലിനിയുടെയും ധര്‍മേന്ദ്രയുടെയും മകളുമാണ് ഇഷാ ഡിയോൾ. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ നിർമ്മാണത്തിലേക്കും ചുവടുവെയ്ക്കുന്നുവെന്ന വാർത്തയാണ് ചർച്ചയാകുന്നത്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇഷ ഫിലിംസ് എന്നാണ് പ്രൊഡക്ഷൻ കമ്പനിയുടെ പേര്. ഭര്‍ത്താവ് ഭരത് തക്താനിയുമായി ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത് .ചിത്രത്തിന്റെ ട്രെയിലറും പുറത്തുവിട്ടു.
റാം കമാല്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ നിര്‍മാണ സംരഭത്തില്‍ ഇഷാ ഡിയോള്‍ തന്നെ നായികയാകുന്നു. മുസ്ലിം കുടുംബത്തിലുള്ള ഇഷാ ഡിയോളിന്റെ കഥാപാത്രം മകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.ഇഷാ ഡിയോള്‍ തന്നെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
https://www.youtube.com/watch?v=k6TjnbES13c