ന്യൂ ഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ ബഹളം. സഭ പ്രക്ഷുബ്ധമായതോടെ ലോകസഭ ഉച്ചയ്ക്ക് രണ്ട് മണിവരെ നിര്‍ത്തിവച്ചു. രാജ്യസഭ പന്ത്രണ്ട് മണി വരെ പിരിഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷം കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പെഗാസസ് വിവാദം ദേശീയ പ്രാധാന്യമുള്ള വിഷയമാണെന്നും ഇതിന്മേല്‍ ചര്‍ച്ച വേണമെന്നും അടിയന്തര പ്രമേയത്തിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു.
അതേസമയം, വൈകീട്ട് പ്രധാനമന്ത്രി കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ നിന്ന് പ്രതിപക്ഷ കക്ഷികള്‍ വിട്ടുനില്‍ക്കാനും സാധ്യതയുണ്ട്.