തൃശൂര്‍: വഴിയരികില്‍ കിടന്ന തള്ളപ്പട്ടിയുടെയും കുഞ്ഞിന്റെയും ദേഹത്തേക്ക് വാഹനം ഓടിച്ചുകയറ്റി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അപകടത്തില്‍ അഞ്ചുമാസം പ്രായമുള്ള പട്ടിക്കുട്ടിയുടെ നട്ടെല്ല് തകര്‍ന്നിരുന്നു. അമ്മപ്പട്ടിയുടെ കാലിന് പരിക്കേറ്റു.
അതേസമയം, മൃഗസ്നേഹികളുടെ സംഘടനയായ പോസ് നല്‍കിയ പരാതിയില്‍ കാനാട്ടുകര സ്വദേശിയുടെ വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
റോഡരികില്‍ കിടന്ന തള്ളപ്പട്ടിയുടെ ദേഹത്തേക്കാണ് ആദ്യം വണ്ടി ഓടിച്ചുകയറ്റിയത്. പിന്നീട് കുഞ്ഞിന്റെ ശരീരത്തിലും വണ്ടി കയറ്റുകയായിരുന്നു. ഇതേ തുടര്‍ന്ന് ദൃക്സാക്ഷിയായ കാനാട്ടുകര സ്വദേശി അഭിരാജ് പോസ് അധികൃതരെ അറിയിക്കുകയായിരുന്നു. അഭിരാജിന്റെ സംരക്ഷണയിലാണ് ഇപ്പോള്‍ രണ്ട് നായകളും ഉള്ളത്.അതേസമയം, ചികിത്സാ ച്ചെലവുകള്‍ മുഴുവന്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് പോസ് പ്രവര്‍ത്തകര്‍ അറിയിച്ചു.