കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയെ തള്ളി ആകാശ് തില്ലങ്കേരിയുടെ മൊഴി. സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ലെന്നും പാര്‍ട്ടിക്കാരന്‍ എന്ന സൗഹൃദം മാത്രമാണ് ഉള്ളതെന്നും അര്‍ജുന്റെ സ്വര്‍ണ്ണക്കടത്ത് ബന്ധങ്ങള്‍ അറിഞ്ഞത് അവസാന ഘട്ടത്തിലെന്നും ആകാശ് മൊഴി നല്‍കി. തന്റെ പേര് ഉപയോഗപ്പെടുത്തി അര്‍ജുന്‍ ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നതായി വിവരം ലഭിച്ചത് അര്‍ജുന്‍ പിടിയിലായ ശേഷം മാത്രമാണെന്നും ആകാശ് തില്ലങ്കേരി പറഞ്ഞു.
അതേസമയം, ഇന്നലെ ആകാശ് തില്ലങ്കേരിയെ 12 മണിക്കൂറാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. ഇന്നലെ രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി 11 മണിവരെ നീണ്ടു. അര്‍ജുന്‍ ആയങ്കിയുടെയും ടിപി വധക്കേസ് കുറ്റവാളി മുഹമ്മദ് ഷാഫിയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്തത്. ഇരുവരുടെയും മൊഴികളില്‍ സ്വര്‍ണകള്ളക്കടത്തിനെ സംബന്ധിച്ച് ആകാശ് തില്ലങ്കേരിക്ക് അറിവുണ്ടായിരുന്നെന്ന സൂചന ലഭിച്ചിരുന്നു.