കൊല്ലം: ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. കുന്നിക്കോട് വിളക്കുടിയിലാണ് സംഭവം. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായ ജോമോനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, മരിച്ച ജയമോളും ഭര്‍ത്താവ് ജോമോനും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
സ്ത്രീധന പീഡനത്തെത്തുടര്‍ന്നാണ് ജയമോള്‍ മരിച്ചതെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നുമാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.