ബാഗ്ദാദ്: ഇറാഖിലുണ്ടായ ചാവേറാക്രമണത്തില്‍ 35 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. അറുപത് പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. ബാഗ്ദാദിലെ വടക്കന്‍ സദര്‍ സിറ്റി മേഖലയിലാണ് ആക്രമണം നടന്നത്. പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മാര്‍ക്കറ്റില്‍ ആള്‍തിരക്ക് അനുഭവപ്പെട്ടിരുന്നു.
അതേസമയം, ഐ.എസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ടെലഗ്രാം ചാനലില്‍ വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അബു ഹംസ അല്‍ ഇറാഖി എന്ന ആളാണ് ചാവേറായി എത്തിയത്. ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ ഇയാള്‍ ആളുകള്‍ക്കിടയിലേയ്ക്ക് എത്തിയ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു.