ലണ്ടന്‍: ബ്രിട്ടനില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. ഇതുവരെ 154 ആളുകള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കൊവിഡിന് സമാനമായ തീവ്രതയുള്ള വൈറസാണ് നോറോ എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നോറോ വൈറസ് ഇത്രയധികം ആളുകള്‍ക്ക് ബാധിക്കുന്നത് ഇതാദ്യമായാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വയറിളക്കവും ഛര്‍ദ്ദിയുമാണ് രോഗലക്ഷണം. പനി, തലവേദന, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകും. വയറിനെയും കുടലിനെയുമാണ് ഈ വൈറസ് പ്രധാനമായും ബാധിക്കുന്നത്. വൈറസ് ശരീരത്തിലെത്തിയാല്‍ 12-48 മണിക്കൂറിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. മൂന്നു ദിവസം വരെ നിലനില്‍ക്കും.
രോഗബാധിതനായ ഒരാളുമായി നേരിട്ട് ബന്ധം, മലിനമായ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക, മലിനമായ പ്രതലങ്ങളില്‍ സ്പര്‍ശിച്ച ശേഷം കഴുകാത്ത കൈ വായില്‍ വെയ്ക്കുക എന്നിവയിലൂടെയാണ് നോറോ വൈറസ് പകരുന്നത്.
ഒരു രോഗിക്ക് കോടിക്കണക്കിന് വൈറസിനെ പുറന്തള്ളാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. രോഗ വ്യാപനത്തിന് വൈറസിന്റെ ചെറിയ അംശം മതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നോറോ വൈറസ് വലിയ ഭീഷണിയായാണ് വിദഗ്ധര്‍ കരുതുന്നത്. രോഗിയുമായി നേരിട്ടുള്ള സമ്ബര്‍ക്കത്തിലൂടെയാണ് നോറോ വൈറസ് പകരുക. നോറോ വൈറസ് ബാധയുള്ളവര്‍ സ്പര്‍ശിച്ച ഭക്ഷണം കഴിക്കുന്നവര്‍ക്കും രോഗം പകരും.