ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ കരാര്‍ കലാവധി വീണ്ടും നീട്ടി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. 2022 സെപ്റ്റംബര്‍ വരെയാണ് കരാര്‍ നീട്ടിയിരിക്കുന്നത്. 2023-ലെ എ.എഫ്.സി ഏഷ്യന്‍ കപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
നേരത്തെ മെയില്‍ സ്റ്റിമാച്ചിന്റെ കാലാവധി എ.ഐ.എഫ്.എഫ് 2021 സെപ്റ്റംബര്‍ വരെ നീട്ടിയിരുന്നു.
2019 മെയിലാണ് സ്റ്റിമാച്ച് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്.