തിരുവനന്തപുരം: 19 ജൂലൈ 2021- കോട്ടൺഹിൽ സ്കൂളിലെ ഒൻപതാം ക്ലാസ്സിൽ പഠന സമയത്ത് ദേവീദേവന്മാരെ അപകീർത്തിപ്പെട്ടത്തി ഹിന്ദു മതവിശ്വാസികളായ കുട്ടികൾക്ക് വേദനയും അപമാനവും ഉണ്ടാക്കിയ ബ്രിന്ദ എന്ന അദ്ധ്യാപികയെ ജോലിയിൽ നിന്നും പിരിച്ചുവിടണമെന്ന് വി എച്ച് പി ആവശ്യപ്പെട്ടു. ബ്രഹ്മാവും വിഷ്ണുവും ശിവനും അടക്കമുള്ള എല്ലാ ആരാധനാമൂർത്തികളേയും അതിക്ഷേപിച്ച് ക്ലാസ്സെടുത്ത ടീച്ചർ തൻ്റെ ദൈവത്തിൻ്റെ മഹത്വം വിളമ്പാനും മറന്നില്ല എന്നത് മത പ്രചരണമായേ കാണാൻ കഴിയൂ.
സർക്കാർ ശമ്പളം വാങ്ങുന്ന സർക്കാർ സ്കൂളിലെ അദ്ധ്യാപികയുടെ ഈ നടപടി ജനാധിപത്യ രാജ്യത്തെ എല്ലാ മര്യാദകളുടെയും ലംഘനമാണ്. ഓൺലൈൻ ക്ലാസ്സായിരുന്നതുകൊണ്ട് മാത്രമാണ് ഈ വിഷയം പുറം ലോകം അറിഞ്ഞത്. ഇത്തരത്തിൽ ഒട്ടനവധി ക്ലാസ്സുകൾ ഇവർ മുൻകാലങ്ങളിൽ നടത്തിയിട്ടുണ്ടാവാം. അന്വേഷണം നടത്തി ഇവരെ പുറത്താക്കാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി വിശ്വഹിന്ദു പരിഷത്ത് മുന്നോട്ടുവരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി ആര്‍ രാജശേഖരൻ അറിയിച്ചു.