കൊച്ചി; മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ.ഭരണകൂട ഭീകരത കൊലപ്പെടുത്തിയ വ്യക്തിയാണ് ഫാദർ സ്റ്റാൻ സ്വാമിയെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെത്തിച്ച ഫാദർ സ്റ്റാന്‍ സ്വാമിയുടെ ചിതാഭസ്മത്തിൽ സ്മരാണജ്ഞലി അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണകൂടം ഭീകരത കാണിക്കുമ്പോൾ അവസാന അത്താണി ആവേണ്ടത് നീതിപീഠമാണ്. എന്നാൽ സ്റ്റാൻ സ്വാമിയുടെ കാര്യത്തിൽ അതും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.