പനാജി; കനത്ത മഴയും മണ്ണിടിച്ചില്‍ ഭീഷണിയും തുടരുന്ന സാഹചര്യത്തില്‍ കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു. ഇതേതുടര്‍ന്ന് കൊങ്കണ്‍ റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ പുനഃക്രമീകരിക്കുകയും ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.ഓള്‍ഡ് ഗോവ കര്‍മാലി തുരങ്കത്തില്‍ കര്‍മാലി- തിവിം സ്റ്റേഷനുകള്‍ക്കിടയിലാണ് മണ്ണിടിഞ്ഞത്. ഇതോടെ ഇരുഭാഗത്തേക്കുമുള്ള സര്‍വീസുകളും തടസപ്പെട്ടു.