കോട്ടയം: എംജി സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവച്ചു. ബക്രീദ് പ്രമാണിച്ച് ബുധനാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചതോടെയാണ് പരീക്ഷകൾ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു.