ഷാഫി പറമ്പിൽ എംഎൽഎയുടെ ഫേസ്ബുക്കിൽ ട്രോള് മഴ. ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ചയാണ് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സൈക്കിൾ റാലി നടത്തിയത്. എന്നാൽ ഈ റാലിക്ക് ഇടയിൽ ഷൂട്ട് ചെയ്ത ഒരു വീഡിയോ കഴിഞ്ഞ ദിവസമാണ് വൈറൽ ആകുന്നത്. വിഡിയോയിൽ സൈക്കിൾ ചവിട്ടുന്നതിനിടയിൽ പദയാത്ര മതിയായിരുന്നു എന്ന് ഷാഫി പറമ്പിൽ പറയുന്ന വിഡിയോയാണ് പുറത്ത് വന്നത്. ഈ വീഡിയോ പുറത്ത് വന്നത് മുതൽ ഷാഫി പറമ്പിലാണ് സോഷ്യൽ മീഡിയയിലെ പ്രധാന ട്രോള് ഇര. ഇപ്പോൾ ഷാഫി പറമ്പിൽ പോസ്റ്റ് ചെയ്ത പുതിയ പോസ്റ്റിന് കീഴിലും ട്രോളുകളുടെ മഴയാണ്.
കഴിഞ്ഞ ദിവസമാണ് ഈ വിവാദ വീഡിയോ വൈറൽ ആവുന്നത്. ഈ വീഡിയോയുടെ അവസാനം വീഡിയോ ലൈവ് ആണ് എന്ന് പറഞ്ഞപ്പോൾ കട്ട് ചെയ്യ് എന്ന് ഷാഫി പറമ്പിൽ പറയുന്നതും വ്യക്തമാണ്. ഇതും ട്രോളുകളുടെ എണ്ണം കൂടാൻ കാരണമാകുന്നു. സിനിമയിലെ കഥാപാത്രങ്ങളും അവരുടെ വാചകങ്ങളും ഒക്കെ ചേർത്ത് വച്ചാണ് ട്രോളുകൾ. ട്രോൾ വിഡിയോകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇനി മറ്റൊരു ഇരയെ കിട്ടും വരെ ഷാഫി പറമ്പിൽ തന്നെയായിരിക്കും ട്രോളന്മാരുടെ ഇര എന്ന കാര്യം ഉറപ്പാണ്.