കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ വി കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യവ്യവസ്ഥയില്‍ ഇളവ്. ഇളവ് ആവശ്യപ്പെട്ട് വി കെ ഇബ്രാഹിംകുഞ്ഞ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഇതേ തുടര്‍ന്ന് എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ കോടതി എടുത്തുമാറ്റി. കേസെടുത്തതിന്റെ പേരില്‍ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
2020 നവംബറിലാണ് കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയില്‍ കര്‍ശന വ്യവസ്ഥകളോടെ ഹൈക്കോടതി ഇബ്രാഹിം കുഞ്ഞിന് ജാമ്യവും അനുവദിച്ചിരുന്നു