ന്യൂയോര്‍ക്ക്: അമേരിക്കൻ ടെന്നിസ് താരം കൊക്കോ ഗൗഫിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് തരാം ടോക്യോ ഒളിംപിക്സിൽ നിന്ന് പിന്മാറി. വനിതാ ടെന്നിൽ യുഎസ്എ ടീമിനെ നയിക്കാൻ ഒരുങ്ങുന്നതിനിടെയാണ് 17കാരിയായ ഗൗഫിന് കൊവിഡ് സ്ഥിരീകരിച്ചത്.ഒളിംപിക്സില്‍ അമേരിക്കയെ പ്രതിനിധീകരിക്കുക എന്നത് വലിയ സ്വപ്നമായിരുന്നുവെന്നും പങ്കെടുക്കാനാവാത്തത് വലിയ നിരാശയാണെന്നും ഗൗഫ് പറഞ്ഞു.
ഒളിമ്പിക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ടോക്യോയില്‍ ഈ മാസം 23-നാണ് ഒളിമ്പിക്‌സ് തുടങ്ങുന്നത്. കാണികള്‍ക്ക് പ്രവേശനമില്ല. 228 അംഗ ഇന്ത്യന്‍ സംഘത്തിലെ ആദ്യ സംഘം ശനിയാഴ്ച്ച ടോക്യോയില്‍ എത്തിയിരുന്നു. രണ്ട് ഹോക്കി ടീമുകള്‍, അമ്പെയ്ത്ത് ടീം, ടേബിള്‍ ടെന്നീസ് താരങ്ങള്‍, നീന്തല്‍ താരങ്ങള്‍ എന്നിവരടങ്ങിയ 90 അംഗ സംഘമാണ് ടോക്യോയില്‍ വിമാനമിറങ്ങിയത്.
🙏🏾❤️🤍💙 pic.twitter.com/lT0LoEV3eO
— Coco Gauff (@CocoGauff) July 18, 2021