ടോക്കിയോ:ജപ്പാനിലെ ടോക്യോ നഗരത്തില്‍ ഈ മാസം 23 ന് തുടങ്ങുന്ന 2020 ലെ ഒളിംപിക്‌സിന് കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ എത്തി.88 പേരാണ് ഈ ബാച്ചിലുള്ളത്. എട്ടു ഇനങ്ങളില്‍ മല്‍സരിക്കുന്ന താരങ്ങളും ഒഫീഷ്യല്‍സുമാണ് ഈ സംഘത്തിലുള്ളത്. അമ്പെയ്ത്ത്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ഹോക്കി, ജൂഡോ, ജിംനാസ്റ്റിക്‌സ്, നീന്തല്‍, ഭാരോദ്വഹനം എന്നിവയില്‍ മാറ്റുരയ്ക്കുന്ന അത്‌ലറ്റുകളാണ് ഇക്കൂട്ടത്തിലുള്ളത്. ഡല്‍ഹിയില്‍ നിന്നും എയര്‍ ഇന്ത്യയുടെ ചാര്‍ട്ടേഡ് വിമാനത്തിലായിരുന്നു സംഘം ഇന്നു രാവിലെ ടോക്കിയോയില്‍ ലാന്‍ഡ് ചെയ്തത്.
കൊവിഡ് ഡെല്‍റ്റാ വകഭേദം പടരുന്നതിനാല്‍ ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഒളിംപിക്‌സ് നടക്കുന്നത്. ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ ഇത്തവണ കാണികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. കടുത്ത കൊവിഡ് പ്രോട്ടോക്കോളാണ് ഒളിംപിക് വില്ലേജില്‍ തയ്യാറാക്കിയിരിക്കുന്നത്. ഒളിംപിക് വില്ലേജില്‍ ഇതുവരെയായി മൂന്ന് പേര്‍ക്ക് കൊവിഡ് ബാധിച്ചത് ആശങ്കയുയര്‍ത്തി. രണ്ട്അത്ലറ്റുകള്‍ക്കും ഒരു ഓഫീഷ്യലിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒളിംപിക് ഗ്രാമത്തിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന് അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി) പ്രസിഡന്‍റ് തോമസ് ബാക്ക് വ്യക്തമാക്കി.