സീതയുടെ റോൾ ചെയ്യാൻ 12 കോടി ആവശ്യപ്പെട്ടതിനെ തുടർന്ന് വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയായിരുന്നു നടി കരീന കപൂർ. സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളൂം ട്രോളുകളും നടിക്ക് ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും നടിക്ക് പിന്തുണയുമായി സഹതാരങ്ങളായ നടികൾ രംഗത്ത് വന്നിരുന്നു.
ഏറ്റവും പുതിയതായി നടിക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത് സൗത്ത് ഇന്ത്യൻ സുന്ദരിയും ‘ദി ഫാമിലി മാൻ’ സിനിമയിലെ നടിയുമായ പ്രിയാമണിയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഒരു സ്ത്രീ തനിക്ക് അർഹിക്കുന്നത് ആവശ്യപ്പെടുന്നത്, അത് അർഹിക്കുന്നത് കൊണ്ടാണെന്ന് പ്രിയാമണി പറഞ്ഞു. കരീന ആവശ്യപ്പെട്ടത് അവർ അർഹിക്കുന്നു എന്നും പറഞ്ഞ നടി, അർഹിക്കുന്ന ഒരു നിശ്ചിത തുക ആവിശ്യപെടുന്നതിൽ തെറ്റില്ല എന്നും വ്യക്തമാക്കി.
സ്ത്രീകൾ അവർക്ക് വേണ്ടത് ആവശ്യപെടുന്ന ഒരു സ്ഥിതി എത്തി കഴിഞ്ഞു എന്ന് പ്രിയാമണി കൂട്ടിച്ചേർത്തു.
മുൻപ് കരീനയെ പിന്തുണച്ച് നടി തപ്‌സിയും രംഗത്ത് വന്നിരുന്നു. ഒരു ആണായിരുന്നു ഇത് ചെയ്തതെങ്കിൽ ആളുകൾ അയാളുടെ മാർക്കറ്റ് വാല്യൂ വർധ്ധിച്ചു എന്ന് പറഞ്ഞേനെ എന്ന് ഒരു ഓൺലൈൻ മാധ്യമത്തിനോട് തപ്‌സി പറഞ്ഞു. ഒരു സ്ത്രീ ആവിശ്യപെടുന്നതിനാൽ മാത്രമാണ് ഇത് കൂടുതലായും ,ബുദ്ധിമുട്ട് ആയും ഒക്കെ തോന്നുന്നത് എന്ന് തപ്‌സി പറഞ്ഞു.