കൊല്ലം : അഞ്ച് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികന്‍ പിടിയില്‍. ചാത്തന്നൂര്‍ കാരംകോട് ഏറം തെക്ക് തെങ്ങുവിള വീട്ടില്‍ ജോണ്‍ വര്‍ഗീസിനെയാണ് ചാത്തന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വയോധികന്റെ വീട്ടിലെത്തിയ അഞ്ചു വയസ്സുകാരനെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ഇരയായ കുട്ടി തിരികെ വീട്ടില്‍ എത്തിയതോടെ അസ്വസ്ഥത പ്രകടിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് വിവരങ്ങള്‍ പുറത്തായത്. ഉടന്‍ തന്നെ കുട്ടിയെ നെടുങ്ങോലം ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ചാത്തന്നൂര്‍ പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.