ന്യൂ ഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് മുതല്‍ അടുത്തമാസം 13 വരെയാണ് ഇരുസഭകളും സമ്മേളിക്കുക. 19 ദിവസം നീണ്ടു നില്‍ക്കുന്ന വര്‍ഷകാല സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. കേന്ദ്ര മന്ത്രിസഭ പുന:സംഘടന സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്ത്രി ഇന്ന് പാര്‍ലമെന്റിനെ അറിയിക്കും. രാജ്യസഭയില്‍ കേരളത്തില്‍ നിന്നുള്ള അംഗം അബ്ദുള്‍ വഹാബിന്റെ സത്യപ്രതിജ്ഞയും ഇന്ന് ഉണ്ടാകും.
അതേസമയം, ഉന്നതരുടെ ഫോണുകള്‍ ഇസ്രയേലി സ്‌പൈവയര്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായുളള വെളിപ്പെടുത്തല്‍ സഭയില്‍ പ്രതിപക്ഷം ഉന്നയിക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക നിയമങ്ങള്‍, ഇന്ധന വിലവര്‍ധനവ് എന്നിവയും സഭ ചര്‍ച്ച ചെയ്യും.
അതിനിടെ, പാര്‍ലമെന്റിന് മുന്നില്‍ വ്യാഴാഴ്ച മുതല്‍ നടത്താന്‍ തീരുമാനിച്ച ഉപരോധസമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് കര്‍ഷക സംഘടനകള്‍. എന്നാല്‍ ധര്‍ണ്ണയ്ക്ക് അനുമതി നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് ഡല്‍ഹി പൊലീസ്. കോവിഡ് സാഹചര്യത്തില്‍ ധര്‍ണ നടത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും കര്‍ഷകരോട് ആവശ്യപ്പെട്ടു. പൊലീസും കര്‍ഷക സംഘടനകളും നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. അതീവ സുരക്ഷ മേഖലയായ പാര്‍ലമെന്റിന് മുന്നില്‍നിന്ന് സമരവേദി മറ്റൊരിടത്തേക്ക് മാറ്റണമെന്നതടക്കമുള്ള പൊലീസിന്റെ ആവശ്യം കര്‍ഷകര്‍ തള്ളി. പാര്‍ലമെന്റിന് മുന്നില്‍ നടത്താന്‍ തീരുമാനിച്ച ധര്‍ണയില്‍ നിന്നും പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിനിടെ ഓരോ ദിവസവും 200 പേര്‍ ധര്‍ണ നടത്താനാണ് തീരുമാനം. പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് തിരിച്ചറിയല്‍ ബാഡ്ജ് നല്‍കും. ദിവസവും പാര്‍ലമെന്റിന് മുന്നിലെ ധര്‍ണക്ക് ശേഷം സമരഭൂമിയിലേക്ക് മടങ്ങും.