ദുബൈ: ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് ജൂലൈ 25 വരെ വിമാന സര്‍വിസില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു. നേരത്തെ ജൂലൈ 21 വരെ സര്‍വിസ് നിര്‍ത്തിയതായാണ് അറിയിച്ചിരുന്നത്. അതേസമയം, ജൂലൈ 31വരെ സര്വിസുണ്ടാവില്ലെന്ന് ഇത്തിഹാദ് പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യക്ക് പുറമെ പാകിസ്താന്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്ന് ജൂലൈ 25 വരെ സര്‍വിസില്ലെന്ന് എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ 14 ദിവസത്തിനിടെ സന്ദര്‍ശിച്ചവര്‍ക്കും യാത്രാനുമതി നല്കി.
ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് ഏര്‍പ്പെടുത്തിയ യാത്രവിലക്ക് മൂന്ന് മാസം തികയുകയാണ്.