ചണ്ഡിഗഢ്: ഹരിയാനയില്‍ നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടി. ജൂലൈ 26 വരെ ലോക്ഡൗണ്‍ തുടരും. രാത്രി കര്‍ഫ്യൂ എല്ലാ ദിവസവും ബാധകമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
രാച്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയാണ് രാത്രി കര്‍ഫ്യൂ. നേരത്തെ വാരാന്ത്യങ്ങളിലെ കര്‍ഫ്യൂ ഒഴിവാക്കിയിരുന്നു എന്നാല്‍ വരുന്ന ആഴ്ച എല്ലാ ദിവസവും നിയന്ത്രണമുണ്ടായിരിക്കും എന്നാണ് ഇന്ന് സര്‍ക്കാര്‍ അറിയിച്ചത്.
ലോക്ഡൗണ്‍ നിന്ത്രണങ്ങളില്‍ ചില ഇളവുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകളിലും മാളുകളിലും പ്രവര്‍ത്തിക്കുന്ന് റസ്റ്റോറന്റുകള്‍ക്കും ബാറുകള്‍ക്കും രാവിലെ 10 മണി മുതല്‍ രാത്രി 11 മണി വരെ പ്രവര്‍ത്തിക്കാം. ജിമ്മുകള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി 9 വരെ തുറക്കാം.