തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. 21 ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ന്യൂനമർദ്ദം രണ്ട് ദിവസം വൈകിയേക്കും. മഹാരാഷ്ട്ര മുതൽ കർണാടക തീരം വരെയുളള ന്യൂനമർദ്ദപാത്തിയുടെ സ്വാധീനത്താൽ വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ മഴ തുടരും.
നാളെ കണ്ണൂർ , കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടായിരിക്കു.കേരള തീരത്ത് കാറ്റിന്‍റെ വേഗം 60 കി.മി.വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.