കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവിൽ പൊലീസ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് പൊലീസ് ഭാഷ്യം. വഴിയോരത്തുള്ള കടകൾ തുറന്നാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. നിശ്ചിത സമയത്തിനുള്ളിൽ കട അടയ്ക്കാത്തവർക്കെതിരെ കർശന നടപടിയെന്നും പൊലീസ് അറിയിച്ചു.
എന്നാൽ, രാവിലെ മുതൽ തുറന്ന കടകൾ പൊലീസ് പെട്ടെന്ന് അടയ്ക്കാൻ പറഞ്ഞതോടെ പ്രതിസന്ധിയിലാണ് കച്ചവടക്കാർ. ലോക്ഡൗൺ നിയന്ത്രണം ലംഘൂകരിച്ച് കടകള്‍ തുറക്കാൻ അനുമതി നൽകണമെന്ന് കച്ചവടക്കാർ ആവശ്യപ്പെട്ടു.