കൊല്ലം: നാടക-ചലച്ചിത്ര-സാംസ്കാരിക പ്രവർത്തകൻ ഗിരീഷ് കർണാടിന്റെ നാമധേയത്തിലുള്ള സ്മാരക വേദിയുടെയും നാഷണൽ തീയേറ്ററിന്റെയും പ്രഥമ സമഗ്ര സംഭാവനാ പുരസ്കാരം പ്രമോദ് പയ്യന്നൂരിന്. നാടക ദൃശ്യമാധ്യമരംഗത്തെ വേറിട്ടതും, ജനകീയവുമായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ജീവകാരുണ്യത്തിനും സാമൂഹ്യപ്രവർത്തനത്തിനുമുള്ള അവാർഡിന് മുൻ എം.എൽ.എ രാജു എബ്രഹാം അർഹനായി.
ഇതര പുരസ്കാരങ്ങൾ – ഷാജി ഇല്ലത്ത് (ഗാനരചന), ഡോ. രാജാ വാര്യർ (നാടക ഗ്രന്ഥം), വി.വി. പ്രകാശ് വിഗ്സ്സ് (കേശാലങ്കാരം, ചമയം), മുരളി അടാട്ട് (ഫോക് ലോർ). 25,000 രൂപയും, ശില്പവും, പ്രശംസാപത്രവും ചേർന്നതാണ് അവാർഡ്. ഡോ. ജോളി പുതുശ്ശേരി, ഡോ. ആർ.ബി. ജയലക്ഷ്മി, കൊടുമൺ ഗോപാലകൃഷ്ണൻ, വിനോദ് നാരായണൻ എന്നിവർ അടങ്ങിയ ജൂറി അംഗങ്ങളാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
ആഗസ്റ്റ് ആറാം തീയതി കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ സമ്മാനിക്കും