തൃശ്ശൂര്‍: കുതിരാന്‍ തുരങ്കത്തിന് ആവശ്യമായ സുരക്ഷ ഇല്ലെന്ന് തുരങ്കം നിര്‍മ്മിച്ച കരാര്‍ കമ്പനിയായ പ്രഗതി കണ്‍സ്ട്രക്ഷന്‍സ്. മണ്ണിടിച്ചില്‍ തടയാനും വെള്ളം ഒഴുകി പോകാനുമുള്ള സംവിധാനം ഒരുക്കിയിട്ടില്ലെന്നും പ്രഗതി കമ്പനി വക്താവ് വി ശിവാനന്ദന്‍ ആരോപിച്ചു.
തുരങ്കത്തിന് മേലെ കൂടുതല്‍ കോണ്‍ക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തിയില്ലെങ്കില്‍ വന്‍ ദുരന്തമാകും ഉണ്ടാകുകയെന്ന് കമ്പനി വക്തവ് മുന്നറിയിപ്പ് നല്‍കി. അതേസമയം, നിലവില്‍ തുരങ്കത്തിന്റെ നിര്‍മാണ ചുമതല കെഎംസി കമ്പനിക്കാണ്. തുരങ്കത്തിലെ ആദ്യത്തെ സുരക്ഷാ ട്രയല്‍ റണ്‍ ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. തുരങ്കത്തിലൂടെയുള്ള യാത്ര എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രഗതി കമ്പനിയുടെ വെളിപ്പെടുത്തല്‍. അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തിന് ശേഷം വീണ്ടും ട്രയല്‍ റണ്‍ നടത്തി ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കും.