ന്യൂ ഡല്‍ഹി: കോവിഷീല്‍ഡ് വാക്സിന് അംഗീകാരം നല്‍കി 16 യൂറോപ്പ്യന്‍ രാജ്യങ്ങള്‍. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ സിഇഒ അദാര്‍ പുനേവാലയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 16 രാജ്യങ്ങളിലും കോവിഷീല്‍ഡിന് വാക്‌സിന് അംഗീകാരം ലഭിച്ചു.
ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ഫിന്‍ലാന്‍ഡ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ്ലാന്‍ഡ്, അയര്‍ലാന്‍ഡ്, ലാറ്റിവിയ, നോര്‍ത്ത്ലാന്‍ഡ്, സ്ലോവേനിയ, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്‍ഡ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് കൊവീഷീല്‍ഡിന് അംഗീകാരം ലഭിച്ചത്.
ഇതോടെ,രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഈ രാജ്യങ്ങളില്‍ പ്രവേശനാനുമതി ലഭിക്കും.