കൊല്ലം: സംസ്ഥാനത്ത് ചിക്കന്‍വില കുതിച്ചുയരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ അടിന്തരമായി ഇടപെടണമെന്നും ഇല്ലെങ്കില്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌കരിക്കേണ്ടിവരുമെന്നും കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ല കമ്മിറ്റി അറിയിച്ചു.
അതേസമയം, രണ്ടാഴ്ചക്കിടയില്‍ ഇരട്ടി വര്‍ദ്ധനവാണ് ചിക്കന്റെ വിലയില്‍ ഉണ്ടായത്. സംസ്ഥാനത്ത് ചിക്കന് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വര്‍ധിപ്പിക്കുന്നതിന് പിന്നില്‍ ഇതരസംസ്ഥാന ചിക്കന്‍ ലോബിയാണെന്നും അസോസിയേഷന്‍ ആരോപിച്ചു.