തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മദ്യശാലകള്‍ തുറക്കില്ലെന്ന് ബെവ്കോ. സര്‍ക്കാര്‍ ഇന്ന് ഇറക്കിയ ഉത്തരവില്‍ മദ്യശാലകളെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ഇതോടെയാണ് മദ്യശാലകള്‍ തുറക്കില്ലെന്ന് ബെവ്കോ അറിയിച്ചത്.
നേരത്തെ ലോക്ക്ഡൗണ്‍ ഇളവുകളുള്ള പ്രദേശങ്ങളില്‍ ഞായറാഴ്ച മദ്യശാലകള്‍ തുറക്കുമെന്ന് അറിയിച്ചിരുന്നു. സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. 18, 19, 20 തീയതികളിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.