ലക്നോ: സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ കന്‍വര്‍ യാത്ര റദ്ദാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കോവിഡ് വ്യാപനത്തിനിടെ കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിന് പിന്നാലെയാണ് യുപി സര്‍ക്കാരിന്റെ തീരുമാനം.
കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷവും കന്‍വര്‍ യാത്ര റദ്ദാക്കിയിരുന്നു. എല്ലാ പൗരന്മാരേയും ബാധിക്കുന്ന വിഷയമാണിതെന്നും ഭരണഘടനയും 21ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തെക്കാളും പ്രധാനപ്പെട്ടതല്ല മതപരമായ ആചാരങ്ങളെന്നും വെള്ളിയാഴ്ച കേസ് പരിഗണിക്കവേ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
കന്‍വര്‍ യാത്രയ്ക്ക് ഒരുകാരണവശാലും അനുമതി നല്കാന് കഴിയില്ലെന്നും തിങ്കളാഴ്ചയ്ക്കകം യുപി സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുപി സര്‍ക്കാര്‍ നിലപാട് മാറ്റിയത്.