കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച കേസില്‍ രണ്ട് പേർ കൂടി പിടിയിൽ. കരിപ്പൂർ സ്വദേശി അസ്കർ ബാബു, അമീർ എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി.
സംഭവ ദിവസം കവര്‍ച്ചാ സംഘങ്ങള്‍ക്ക് എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള സഹായങ്ങള്‍ ചെയ്തു കൊടുത്തത് ഇവരാണെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി. സംഭവത്തില്‍ ഉള്‍പ്പെട്ട ടിപ്പര്‍ ലോറിയടക്കം 12 ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ പ്രതികളെ റിമാന്റ് ചെയ്തു.
കേസില്‍ ഇന്നലെയും രണ്ട് പേര്‍ പിടിയിലായിരുന്നു. കരിപ്പൂർ സ്വദേശി സജി മോൻ എന്ന സജി, കൊടുവള്ളി സ്വദേശി മുനവറലിയാണ് എന്നിവരാണ് ഇന്നലെ പിടിയിലായത്. സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് എയർപോർട്ട് കേന്ദ്രീകരിച്ച് സഹായം ചെയ്ത് കൊടുക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ സജിമോനെയും മുനവറിനേയും കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.